
കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം കൊച്ചിയില്‍ നിന്നും കടന്നുകളഞ്ഞ സനു മോഹന്‍ കൊല്ലൂരിലുണ്ടെന്ന് സ്ഥിരീകരണം. മൂകാംബികയില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
കൊല്ലൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെ മലയാളി ജീവനക്കാരാണ് സനു മോഹനെ തിരിച്ചറിഞ്ഞത് ഇവര്‍ ചോദ്യംചെയ്തതോടെ അനു അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സനു മോഹന്‍ എന്ന പേരില്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് നല്കിയാന് മുറി എടുത്തിരുന്നത്. ലോഡ്ജിനു സമീപത്തുള്ള റോഡിലൂടെ സനു മോഹന്‍ നടന്നുപോകുന്ന സിസിടിവ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. വളരെ ലാഘവത്തോടെയാണ് ഇയാള്‍ റോഡിലൂടെ നടക്കുന്നത്.
കേരളത്തില്‍ നിന്നുള്ള സനു മോഹനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍
ലുക്കൗട്ട് നോട്ടീസ് വന്നതോടെയാണ് ജീവനക്കാര്‍ക്ക് സംശയം തോന്നി വിവരം തിരക്കിയത്. ഇതോടെ ലോഡ്ജിലെ ബില്‍ പോലും നല്‍കാതെ അയാള്‍ ഇറങ്ങിയോടുകയായിരുന്നു.
ജീവനക്കാര്‍ കൊല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചു. അവിടെനിന്നുള്ള വിവരം അനുസരിച്ച് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം കൊല്ലൂരില്‍ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ മാസം 21ന് ഭാര്യയെ ആലപ്പുഴയിലെ വീട്ടില്‍ എത്തിച്ചശേഷം മകള്‍ വൈഗയുമായി തൃക്കാക്കരയിലെ ഫ്ളാറ്റിലേക്ക് പോയതാണ് സനു മോഹന്‍. പിറ്റേന്ന് മുട്ടാര്‍പുഴയില്‍ മകളുടെ മൃതദേഹം കണ്ടെത്തി. സനു മോഹനും മരിച്ചുവെന്ന സംശയത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അന്ന് പുലര്‍ച്ചെ 1.45 ഓടെ സനുമോഹന്റെ വാഹനം വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിഗമനത്തില്‍ എത്തിത്. തമിഴ്നാട്ടില്‍ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പ് കിട്ടിയിരുന്നില്ല.






