ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് A54 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം ഇന്തോനേഷ്യൻ വിപണിയിലെത്തിയ ഒപ്പോ A54 തന്നെയാണ് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റൽ ബ്ലാക്ക്, മൂൺലൈറ്റ് ഗോൾഡ്, സ്റ്റാറി ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,490 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,490 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,990 രൂപ എന്നിങ്ങനെയാണ് ഒപ്പോ A54-യുടെ വില.
ഒപ്പോ A54 വില്പന ഏപ്രിൽ 20 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെയും തിരഞ്ഞെടുത്ത റീറ്റെയ്ൽ ഔട്ട്ലെറ്റുകളിലൂടെയും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ലോഞ്ചിന്റെ ഭാഗമായി എച്ഡിഎഫ്സി ബാങ്ക് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപയുടെ ഡിസ്കൗണ്ട് ലഭിച്ചേക്കും. മാത്രമല്ല, 1 രൂപയ്ക്ക് കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷൻ, ഒരു രൂപയ്ക്ക് 70 ശതമാനം ബായ് ബാക് ഗ്യാരണ്ടീ, ഇപ്പോൾ ഒപ്പോയുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് 1000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ എന്നിവയും നൽകുന്നു.
ഒപ്പോ A54 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ കളർഓഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ്. 6.51-ഇഞ്ച് എച്ഡി+ (720x1,600 പിക്സൽ) എൽസിഡി ഡിസ്പ്ലേ ആണ് ഒപ്പോ A54-ന്. 60Hz സ്ക്രീൻ റിഫ്രഷ് റേറ്റ്, 89.2 ശതമാനം സ്ക്രീൻ-റ്റു-ബോഡി റേഷ്യോ, 269 പിപിഐ പിക്സൽ ഡെൻസിറ്റി, 550 നിറ്റ്സ് പീക് ബ്രൈറ്റ്നസ്, 120Hz ടച് സാംപ്ലിങ് റേറ്റ് എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഒപ്പോ A54-യുടെ കരുത്ത് മീഡിയടെക് ഹീലിയോ P35 (MT6765V) SoC പ്രോസസ്സർ ആണ്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ A54-ൽ.
13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബോകെ ക്യാമറ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് ഒപ്പോ A54-ൽ. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഇന്റെർണൽ മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം. ജിയോ മാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലഭിക്കുന്നു.






