
കൊച്ചി: ബിസിനസ് തകര്‍ന്നെങ്കിലും ചെലവുചുരുക്കി ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടബാധ്യതയില്പ്പെട്ടതെന്നു സനു മോഹന്‍ അനേ്വഷണസംഘത്തിനു മൊഴിനല്‍കി. മുംെബെയില്‍ നടത്തിവന്ന ഇരുമ്പു-െപെപ്പ് വ്യാപാരം തകര്‍ന്നതാണ് കടത്തിലാകാന് കാരണമെന്നും സനു മോഹന്‍ പറഞ്ഞു.
''എല്ലാ സുഖസൗകര്യങ്ങളോടെയുമാണ് അക്കാലത്തു ഞാനും കുടുംബവും ജീവിച്ചത്. ബിസിനസ് തകര്‍ന്നതോടെ ചെലവുചുരുക്കി ജീവിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒറ്റയ്ക്കു മരിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ ജീവനുതുല്യം സ്നേഹിക്കുന്ന മകള്‍ െവെഗ അനാഥയാകാതിരിക്കാനും അവളുടെ ഭാവി ദുരിതമാകാതിരിക്കാനുമാണ് അവളെയും കൂട്ടി മരിക്കാന്‍ തീരുമാനിച്ചത്. കുടുംബജീവിതത്തില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
വിശ്വസിച്ചു ബിസിനസ് ചെയ്ത പലരും ചതിച്ചു. പലരില്‍നിന്നും പണം കിട്ടാനുണ്ട്. എന്നാല്‍, പഴയ ജീവിതത്തിലേക്കു തിരിച്ചുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് മരിക്കാന്‍ തീരുമാനിച്ചത്. മകളുടെ ആഗ്രഹപ്രകാരമാണ് പുതിയ വോക്സ് വാഗന് അമിയോ കാര്‍ വാങ്ങിയത്. കാറില്ലാത്ത ജീവിതം അവള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുമായിരുന്നില്ല. സര്‍ക്കാര്‍സ്കൂളിലേക്കു കുട്ടിയെ മാറ്റുന്നത് എനിക്ക് അഭിമാനമോര്‍ത്തു കഴിയുമായിരുന്നില്ല. കുട്ടിക്കും അതു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞാന്‍ ഭയന്നു. കുട്ടിയുടെ മുന്നോട്ടുള്ള പഠനത്തെപ്പറ്റിയും ആശങ്കയുണ്ടായിരുന്നു''-
ഇന്നലെ കോയമ്പത്തൂരില്‍ നടന്ന തെളിവെടുപ്പിനിടെ അനേ്വഷണസംഘത്തോട് സനു മോഹന്‍ വെളിപ്പെടുത്തി. കോയമ്പത്തൂരില്‍ സനു താമസിച്ച ഹോട്ടല്‍ മുറിയിലും തെളിവെടുപ്പു നടത്തി. സനു മോഹന്‍ 50,000 അഡ്വാന്‍സ് വാങ്ങിയ 2019 മോഡല്‍ വോക്സ്വാഗണ് അമിയോ കാര്‍ ഇന്നു രാവിലെ എത്തിക്കാമെന്നാണ് വണ്ടി വാങ്ങാമെന്ന് ഏറ്റ വാഹന ബ്രോക്കര്‍ അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് സനുവിന്റെ പഴയ വോക്സ് വാഗന് കാര്‍ ഇവിടെ വില്‍പ്പന നടത്തിയിരുന്നു. കോയമ്പത്തൂരിലെ തെളിവെടുപ്പ് ഇന്നും തുടരും. വിളിപ്പിച്ചിട്ടും സനുവുമായി അടുപ്പമുള്ള ചിലര്‍ അനേ്വഷണസംഘത്തിനു മുന്നില്‍ വരാതെ ഒഴിഞ്ഞുമാറുന്നുണ്ട്.
ഭാവഭേദം കൂടാതെയാണു നടന്ന കാര്യങ്ങള്‍ സനു വിശദീകരിച്ചത്. കൊച്ചിയില്‍നിന്നു ടെമ്പോട്രാവലറില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് ആറംഗ അനേ്വഷണസംഘം കോയമ്പത്തൂരിലെത്തിയത്. ആദ്യം ഹോട്ടല്‍ മുറിയിലെത്തി തെളിവെടുപ്പു നടത്തി. ഇന്നലെ സനുവും കുടുംബവും താമസിപ്പിരുന്ന കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മകള്‍ െവെഗയെ തള്ളിയ മുട്ടാര്‍ പുഴയിലും തെളിവെടുപ്പു നടത്തിയിരുന്നു.
25 ദിവസം സനു എവിടെയായിരുന്നു?
സനു മോഹന്‍ കുടുംബസമേതം താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫഌറ്റ് സമുച്ചയത്തില്‍ രണ്ടു മാസത്തിലേറെയായി സി.സി.ടിവി കാമറകള്‍ നിര്‍ജീവം. ഇതിനു പിന്നിലും സനുവിന്റെ ബുദ്ധിയെന്ന് അനേ്വഷണസംഘം. ഫഌറ്റിലെ റെസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായിരുന്ന സനു മോഹന്‍ കേടായ കാമറകള്‍ നന്നാക്കാതിരുന്നതിലും ദുരൂഹത. രാത്രിയില്‍ മദ്യസത്കാരവും മറ്റും ഇയാളുടെ ഫഌറ്റില്‍ നടന്നിരുന്നതായി പറയപ്പെടുന്നുണ്ട്.
ഫഌറ്റില്‍ കണ്ടെത്തിയ രക്തക്കറയും ശരീരസ്രവവും ആരുടേതെന്നു കണ്ടെത്തേണ്ടതുണ്ട്. ഇവ സനുവിന്റെേയാ െവെഗയുടെയോ അല്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കഴിഞ്ഞ 11 മുതല്‍ 16 വരെ മാത്രമാണ് ഇയാള്‍ കൊല്ലൂരില്‍ താമസിച്ചത്. ബാക്കിയുള്ള 25 ദിവസം എവിടെയായിരുന്നെന്ന ചോദ്യത്തിനും ഉത്തരം കിട്ടണം.






