കഴിഞ്ഞ വർഷം ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ സൂപ്പർബൈക്ക് ഹയാബൂസയെ സുസുക്കി പിൻവലിച്ചിരുന്നു. എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ അടിമുടി മാറിയ പുത്തൻ ഹയബൂസയെ സുസുക്കി ആഗോള വിപണിയിൽ അവതരിപ്പിച്ചു. പുത്തൻ ഹയബൂസ ഈ മാസം 26-ന് ഇന്ത്യൻ വിപണിയിലുമെത്തും.
കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, കൂടുതൽ ഷാർപ്പ് ആയ ബോഡി പാനലുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലാണ് പുത്തൻ ഹയാബൂസ എത്തിയിരിക്കുന്നത്. 2 കിലോഗ്രാം ഭാരം കുറഞ്ഞ് 264 കിലോഗ്രാം ആണ് പുത്തൻ പതിപ്പിന്റെ ഭാരം. പുത്തൻ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് കരുത്തേകുന്നത്. അതെ സമയം കരുത്ത് കൂട്ടാൻ ഓരോ ഘടകങ്ങളും മാറ്റി സ്ഥാപിച്ചിട്ടുണ്ട് എന്ന് സുസുക്കി അവകാശപ്പെടുന്നു. എന്നാൽ, എൻജിന്റെ ഔട്പുട്ട് 10 എച്പിയും ടോർക്ക് 5 എൻഎമ്മും കുറഞ്ഞിട്ടുണ്ട്. പുത്തൻ എൻജിൻ 9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ 299 കിലോമീറ്റർ ആയി ടോപ് സ്പീഡ് തുടരുന്നു.
ബ്രെംബോ സ്റ്റൈലമ റേഡിയൽ-മൗണ്ട് ഫ്രണ്ട് കാലിഫറുകളുള്ള 320 എംഎം ഡിസ്ക് ബ്രെയ്ക്കുകളാണ്. ഇപ്പോഴും അനലോഗ് ഡയലുകളാണ് ടിഎഫ്ടി എൽസിഡിബി സ്ക്രീനടക്കം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ എന്നാണ് റിപ്പോർട്ട്. ഈ ഡിസ്പ്ലേയിൽ ആക്സിലറേഷനിന്റെ തോത്, തത്സമയ ഗിയർ പൊസിഷൻ, ലീൻ ആംഗിൾ, ബ്രേക്ക് പ്രെഷർ തുടങ്ങിയ ഒരുപാട് വിവരങ്ങൾ പ്രദർശിപ്പിക്കും. പരമാവധി വേഗത സജ്ജമാക്കാൻ ഉപയോഗിക്കാവുന്ന ആക്റ്റീവ് സ്പീഡ് ലിമിറ്റർ, ലോഞ്ച് കൺട്രോൾ, ക്രൂയിസ് കണ്ട്രോൾ എന്നിവയാണ് മറ്റുള്ള സവിശേഷതകൾ.

Comments