
ഇൻഫിനിറ്റി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് റിയൽമി 8 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ പുതുതായി ഇല്ല്യൂമിനേറ്റിങ് യെല്ലോ എന്ന നിറത്തിലും ഇന്ന് റിയൽമി 8 പ്രോ വില്പനക്കെത്തിയെന്നാണ് റിപ്പോർട്ട്.
ഇല്യൂമിനേറ്റിങ് യെല്ലോ പതിപ്പിന്റെ പുറകിലെ റിയൽമി എന്ന എഴുത്ത് പ്രകാശിക്കും. റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 17,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില. ഈ മാസം 26 മുതലാണ് ഫ്ലിപ്കാർട്ട്, റിയൽമി.കോം ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ മുഖേന റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ പതിപ്പിന്റെ വില്പന ആരംഭിക്കുക എന്നാണ് സൂചന.
റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയ്ക്കും റിയൽമി 8ന് സമാനമായ 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും പ്രോ മോഡലിനുണ്ട്. അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്.
4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 50W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. എന്നാൽ, 65W ഫാസ്റ്റ് ചാർജറുമായാണ് ബോക്സ് വരുന്നത് എന്നതാണ് ശ്രദ്ധേയം. 108 മെഗാപിക്സൽ സാംസങ് ഐസോസെൽ എച്ച്എം 2 പ്രൈമറി സെൻസർ ആണ് റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ ആകർഷണം. ക്വാഡ് ക്യാമെറയിലെ ബാക്കി മൂന്നു ലെൻസുകളും റിയൽമി 8-ന് സമാനം. സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 ലെൻസാണ് ഒരുക്കിയിരിക്കുന്നത്.






