തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭ്രാന്തന് വാക്സിന് നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി വാക്സിന് എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞുകൊടുക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ജാതിരുന്നതിന്റെ തിക്തഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണ്.
ഒരേ വാക്സിന് മൂന്ന് തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന് നടപടിയാണ്. ഇത് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്കുന്ന അതേ വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നല്കുമ്പോള് 400 രൂപയാകും. കേന്ദ്ര സര്‍ക്കാരിന് ഒരു വില. സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വില. എന്തു തരം നയമാണിതെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തി.






