ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര മുമ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ടീമിലുണ്ടായിരുന്ന ടി.നടരാജന്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഥാർ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ശുബ്മാന് ഗില്ലിനും ഈ വാഹനം ലഭിച്ചിരിക്കുകയാണ്.
ഗില്ലിന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരിയാണ് വാഹനം ഏറ്റുവാങ്ങിയത്. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് അദ്ദേഹത്തിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുത്തത്. എന്നാൽ, ഏത് വകഭേദമാണ് ഗില്ലിന് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎല്‍ 2021 സീസണ് കളിക്കുന്ന തിരക്കിലാണ് ശുബ്മാന് ഗില്‍.
ഏറെ ആനന്ദത്തോടെയാണ് ഈ ഥാര്‍ സ്വീകരിക്കുന്നത്. ഥാര്‍ ഏറ്റുവാങ്ങാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഈ വലിയ അംഗീകാരത്തിന് ആനന്ദ് മഹീന്ദ്രയോട് നന്ദി അറിയിക്കുന്നു. ഇന്ത്യയ്ക്കായി കളിക്കുന്നത് ഒരു ബഹുമതിയാണ്. തുടര്‍ന്നും മികച്ച പ്രകടനം നല്കാന് ശ്രമിക്കുമെന്ന് ശുബ്മാന് ഗില്ല് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ 2020 ഒക്ടോബര്‍ രണ്ടിനാണ് അവതരിപ്പിക്കുന്നത്. ഥാറില്‍ 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഉള്ളത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കുന്നു. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷാ ക്രാഷ് ടെസ്റ്റിലും ഥാറിന് ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു.






