റിയൽമിയുടെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ റിയൽമി 8 5ജിയുടെ വില്പന ആരംഭിച്ചു. ഈ മാസം 22-നാണ് ഫോൺ വിപണിയിൽ എത്തിച്ചത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപ എന്നിങ്ങനെയാണ് റിയൽമി 8 5ജിയുടെ വില. ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റുകൾ വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയുമാണ് റിയൽമി 8 5ജിയുടെ വില്പന ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർസോണിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
റിയൽമി 8 5ജിയ്ക്ക് 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, 405 പിപി പിക്സൽ ഡെൻസിറ്റി, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080 × 2,400 പിക്സൽ) ഡിസ്പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റിയൽമി 8 5ജി പ്രവർത്തിക്കുന്നത്. 128 ജിബി വരെയുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഉയർത്താം. 18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8 5ജിയ്ക്ക്.
48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് റിയൽമി 8 5ജിയ്ക്ക്. AI ബ്യൂട്ടി ഫിൽട്ടറുകൾക്ക് കൂടാതെ കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡും ക്യാമെറയിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഫോണിലുണ്ട്. ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ 5ജി സപ്പോർട്ട് കൂടാതെ 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻഎഫ്സി, ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ്.






