
അമ്യൂസ്മെന്റ് പാര്ക്കുകളിലെ വമ്പന് റൈഡുകളില് കയറുമ്പോള് നമ്മള് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഈ റൈഡ് നിന്ന് പോയാല് എന്തായിരിക്കും അവസ്ഥയെന്ന്. അത്തരത്തില് ഒരു സംഭവമാണ് കഴിഞ്ഞയാഴ്ച യുകെയിലെ ഏറ്റവും വലിയ റോളര്കോസ്റ്ററില് കയറിയ ആളുകള്ക്ക് സംഭവിച്ചത്. യുകെയിലെ ലങ്കാഷയറിലുള്ള ബ്ലാക്ക്പൂള് പ്ലെഷര് ബീച്ച് തീംപാര്ക്കിലുള്ള 'ദി ബിഗ് വണ്' എന്ന് പേരുള്ള ഭീമന് റോളര്കോസ്റ്ററാണ് കേടായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. റോളര്കോസ്റ്റര് 200 അടി ഉയരത്തില് വച്ചാണ് പണി മുടക്കിയത്. ഉടന് തന്നെ അധികൃതര് ഇടപെടുകയും റൈഡ് നിര്ത്തുകയും കുടുങ്ങിപ്പോയ ആളുകളെ സുരക്ഷിതമായി താഴെ എത്തിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു. അറ്റകുറ്റപ്പണികള്ക്ക് ശേഷം ഉച്ചയോടെ റോളര്കോസ്റ്റര് വീണ്ടും യാത്രക്ക് സജ്ജമായി.
കോവിഡ് നിയന്ത്രണങ്ങള്ക്ക് ശേഷം ഏപ്രില് പന്ത്രണ്ടിനാണ് ബ്ലാക്ക്പൂള് പ്ലെഷര് ബീച്ച് തീംപാര്ക്ക് വീണ്ടും തുറന്നത്. ഏറ്റവും കൂടുതല് വുഡന് റോളര്കോസ്റ്റര് ഉള്ള തീം പാര്ക്ക് എന്ന ബഹുമതി കൂടി ഈ പാര്ക്കിനുണ്ട്. 1994-ല് പ്രവര്ത്തനമാരംഭിച്ച ഇത് രണ്ടുവര്ഷത്തോളം, ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റോളര്കോസ്റ്റര് എന്ന ബഹുമതി നിലനിര്ത്തിയിരുന്നു. ഇന്ന് യുകെയിലെ ഏറ്റവും ഉയരമുള്ള റോളര്കോസ്റ്ററാണ് ദി ബിഗ് വണ്, 213 അടി ആണ് ഇതിന്റെ ഉയരം. കഴിഞ്ഞ 125 വര്ഷമായി പ്രവര്ത്തിക്കുന്ന ബ്ലാക്ക്പൂള് പ്ലെഷര് ബീച്ച് തീംപാര്ക്കിലെ ഏറ്റവും വലിയ ആകര്ഷണങ്ങളില് ഒന്നാണിത്.







Comments