
ചെന്നൈ :കന്നിയങ്കത്തിൽ കാലിടറി ഉലകുനായകൻ കമൽ ഹസ്സൻ. നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രതിനിധിയായി എത്തിയ കമൽ ഹസ്സന് നേരിടേണ്ടി വന്നത് ദയനീയ പരാജയം.
തുടക്കത്തിൽ വോട്ട് നിലയിൽ ഏറെ മുന്നിൽ നിന്ന താരത്തിന് ഒടുവിൽ ബി.ജെ.പി.യുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. വനതിയുടെ കന്നി തിരഞ്ഞെടുപ്പ് ജയമാണിത്
തുടക്കത്തിൽ കമൽ ഹസ്സൻ ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണൽ പകുതിയായപ്പോൾ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. എന്നാൽ, മൂന്നാം സ്ഥാനത്തായിരുന്ന വനതിയുടെ വോട്ട് നില മാറിമറിഞ്ഞതും ഒന്നാമതെത്തിയതും തികച്ചും അപ്രതീക്ഷിതമായാണ്.
2008ല്‍ മണ്ഡലം രൂപീകൃതമായതിനുശേഷം എ.ഐ.എ.ഡി.എം.കെ മാത്രമാണ് ഇവിടെ ജയിച്ചത്. എ.ഐഎ.ഡി. എം.കെയുടെ ഒപ്പം മത്സരിച്ച ബി.ജെ.പിക്ക് മണ്ഡലത്തിലേതടക്കം അടക്കം നാലു സീറ്റിലാണ് ജയിക്കാനായത്.






