
കൊല്ലം: കുണ്ടറയില്‍ മെഴ്സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹിച്ചതെന്ന് എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെ.ടി. ജലീലിന്റെ വിജയം സാങ്കേതികം മാത്രമെന്നും ഇനിയെങ്കിലും മെഴ്സിക്കുട്ടിയമ്മ തിരുത്തിയാല്‍ കൊള്ളാമെന്നും മെഴ്സി അല്‍പ്പം പോലുമില്ലാത്ത ആളാണ് മെഴ്സിക്കുട്ടിയമ്മയെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് പോലും ചാടിക്കടിക്കുന്ന സ്വഭാവമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതില്‍ സന്തോഷമെന്നും ജലീലിന്റെ വിജയം സാങ്കേതികം മാത്രമാണെന്നും പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വേട്ടയാടിയെന്നും അവരെ ജനം തോല്‍പ്പിച്ചതില്‍ ദൈവത്തിന് നന്ദിയെന്നും ആലപ്പുഴയില്‍ ഒരാള്‍ പോലും ജയിച്ചില്ലെന്നും ബിജെപി കേരളത്തില്‍ ജയിച്ചെന്നും അവരുടെ കോണ്‍ഗ്രസ് മുക്ത കേരളം നടപ്പായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ എന്‍എസ്എസിനും സുകുമാന്‍ നായര്‍ക്കുമെതിരേ വിമര്‍ശനം ഉന്നയിക്കാനും മറന്നില്ല. സുകുമാരന്‍നായരുടെ മകള്‍ക്ക് പിണറായി എല്ലാ സ്ഥാനമാനങ്ങളും കൊടുത്തു. പിണറായി വിജയനെ സവര്‍ണ്ണ നേതൃത്വം ആക്രമിച്ചെന്നും പറഞ്ഞു. നന്ദികേടിന്റെ പേരാണ് സുകുമാരന്‍ നായര്‍. പിന്നാക്ക വിഭാഗങ്ങളാണ് പിണറായിയെ വിജയിപ്പിച്ചതെന്നും പറഞ്ഞു.
വോട്ടെടുപ്പ് ദിവസം രാവിലെ എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ പ്രതികരണം നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരന്‍ നായര്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം.
കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. സര്‍ക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രതികരണം എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അയ്യപ്പനും ദേവഗണങ്ങളും നല്ലത് ചെയ്യുന്ന സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.






