
മൂന്നാര്‍: മൂന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത രണ്ട് പുരോഹിതർ കോവിഡ് ബാധിച്ചു മരിക്കുകയും ഒട്ടേറെ പേർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തതായി റിപ്പോർട്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ധ്യാനയോഗം എന്നും ആരോപണമുണ്ട്. ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്. അതെ സമയം പ്രോട്ടോകോള്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് സിഎസ്ഐ വൈദിക നേതൃത്വത്തിന്റെ വിശദീകരണം.
കഴിഞ്ഞ മാസം നടന്ന യോഗമായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ മാസം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമല്ലാത്ത സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു






