
റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 10S ആണ് ഷവോമി പുതുതായി അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. മെയ് 13ന് റെഡ്മി നോട്ട് 10S-ന്റെ ലോഞ്ച് നടക്കുമെന്ന് ഷവോമി സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി. റെഡ്മി നോട്ട് 10S മാർച്ചിൽ തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.
റിപോർട്ടുകൾ അനുസരിച്ച് അടിസ്ഥാന റെഡ്മി നോട്ട് 10-നോട് ഏറെക്കുറെ സമാനമായിരിയ്ക്കും S പതിപ്പിന്റെയും വില. നീല, ഡാർക്ക് ഗ്രേ, വെളുപ്പ് നിറങ്ങളിൽ എത്തുന്ന റെഡ്മി നോട്ട് 10S ലഭിക്കും. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 കോൺഫിഗറേഷനിൽ ഇന്ത്യൻ പതിപ്പ് വിപണിയിലെത്തും എന്നാണ് റിപോർട്ടുകൾ. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10S-ന്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റെഡ്മി നോട്ട് 10S പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് ഫോണിന്. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10S-ൽ. റെഡ്മി നോട്ട് 10S-ന് എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ക്വാഡ് ക്യാമെറായാണ് ലഭിക്കുന്നത്. മുൻ വശത്ത് എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന കണക്ടിവിറ്റി ഓപ്ഷനുകളായി എൻഎഫ്സി, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5 എന്നിവ ഒരുങ്ങുന്നു






