
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പോലീസ്. നിലവില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ ലോക്ഡൗണിന്റെ പ്രയോജനം നല്‍കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. നിര്‍മ്മാണ മേഖലയിലടക്കം അടച്ചിടലോ കൂടുതല്‍ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തണം. ഇളവുകള്‍ വെട്ടിക്കുറച്ച് പുതിയ ഉത്തരവ് ഇറക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.
ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയ ശേഷമാണ് പോലീസ് ഈ നിര്‍ദേശങ്ങള്‍ വച്ചത്. ഇത് മുഖ്യമന്ത്രിയെ അറിയിച്ചു. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്കും. ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയിരിക്കുന്ന ഇളവുകള്‍ ആളുകള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. മൂന് ദിവസങ്ങളില്‍ ഇത് ശ്രദ്ധയില്‍പെട്ടിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലിക്കെന്ന് പറഞ്ഞ് ആളുകള്‍ അനാവശ്യമായി നിരത്തില്‍ ഇറങ്ങുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് നല്‍കിയിരിക്കുന്ന നിയന്ത്രണം വേണമെന്നാണ് പോലീസിന്റെ നിര്‍ദേശം. നിലവില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 7.30 വരെയാണ് അവശ്യസാധന കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ഇത് വാഹനത്തിരക്കിനും മറ്റും ഇടയാക്കും.
സഹകരണ മേഖലയിലും ഇത്ര ഇളവ് വേണ്ടെന്നാണ് പോലീസ നിലപാട്. കോര്‍പറേറ്റീവ് സൊസൈറ്റി അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ അടച്ചിടണം. ഇവ തുറക്കുന്നത് ഗ്രാമീണ മേഖലയില്‍ അടക്കം ആളുകള്‍ കൂടുതല്‍ പുറത്തിറങ്ങാന്‍ ഇടയാക്കും. ഒമ്പത് ദിവസത്തേക്ക് മാത്രമാണ് അടച്ചിടല്‍ എന്നതിനാല്‍ ഇവ പൂര്‍ണ്ണമായും അടച്ചിടണമെന്നാണ് പോലീസ് നിര്‍ദേശിക്കുന്നത്.






