
കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ബജാജ് ഓട്ടോ ഒന്നാമത്. റിപ്പോർട്ട് പ്രകാരം 2021 ഏപ്രിലില്‍ ബജാജ് ഓട്ടോ ഇന്ത്യയുൾപ്പടെ ലോക വ്യാപകമായി 3,48,173 യൂണിറ്റുകള്‍ വില്പന നടത്തി. അതില്‍ 2,21,603 യൂണിറ്റുകള്‍ ആണ് കയറ്റുമതി ചെയ്തുത്. ഇതോടെ കയറ്റുമതിയിൽ ഇന്ത്യയുടെ നമ്പര്‍ 1 മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ബജാജ് ഓട്ടോ.
മാത്രമല്ല, ബജാജ് ഇപ്പോൾ 1,10,864 കോടി രൂപയുടെ വിപണി മൂല്യത്തോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരുചക്രവാഹന കമ്പനി ആണ്. ബജാജ് ഓട്ടോ ആണ് ഇന്ത്യന്‍ വാഹന കയറ്റുമതിയില്‍ മുന്നിൽ. കണക്കുകൾ അനുസരിച്ചു കഴിഞ്ഞ വര്‍ഷം രാജ്യത്തെ മോട്ടോര്‍ സൈക്കിളിന്റെയും മുച്ചക്ര വാഹനങ്ങളുടെ കയറ്റുമതിയുടെയും 60 ശതമാനം ബജാജിന്റേ സംഭാവനയാണ്.
12,687 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം . റിപ്പോർട്ട് പ്രകാരം ആഭ്യന്തര വിപണിയില്‍ 2020 ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പന കുറഞ്ഞു. 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 ഏപ്രിലിൽ 1,81,393 മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു, എന്നാൽ 2021 ഏപ്രിലില്‍ അത് 1,26,570 യൂണിറ്റായാണ് കുറഞ്ഞു. ഏപ്രിലിലെ വില്‍പ്പനയിലൂടെ ഇരുചക്ര വാഹന വിപണിയിലെ ലീഡറായ ഹീറോയുടെ മേധാവിത്വമാണ് ബജാജ് സ്വന്തമാക്കിയത്. 3,72,285 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ ആണ് ഹീറോയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിത്. എന്നാൽ, ഇതില്‍ 32,956 യൂണിറ്റുകള്‍ സ്കൂട്ടറാണ്. ഹീറോ വിറ്റഴിച്ചത് 3,39,329 ബൈക്കുകളാണ്. അതേസമയം, ബജാജിന്റെ വില്‍പ്പന 3,48,173 യൂണിറ്റായിരുന്നു.






