വി-സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിയല്‍മി . ഈ സ്മാര്‍ട്ട്ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 768 ജി ചിപ്സെറ്റില്‍ പ്രവര്‍ത്തിപ്പിക്കും. റിയല്‍മി വി 25 എന്ന് വിളിക്കുന്ന റിയല്‍മി ആര്‍എംഎക്സ് 3143 മോഡല്‍ നമ്ബര്‍ സ്മാര്‍ട്ട്ഫോണാണ് വി-സീരീസില്‍ എത്തുന്നത്.
റിയല്‍മി വി 25 സ്മാര്‍ട്ഫോണിന് 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1080 x 2400 പിക്സല്‍ ഫുള്‍ എച്ച്ഡി + റെസല്യൂഷനും 90 ഹെര്‍ട്സ് ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്ന് ടെന ലിസ്റ്റിംഗ് പരിശോധിച്ചാല്‍ അറിയുവാന്‍ സാധിക്കും. 6 ജിബി, 8 ജിബി, 12 ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ നല്‍കിയിട്ടുണ്ട്. ഫോണിൽ 32 എംപി ഫ്രണ്ട് ക്യാമറ സെന്‍സറും ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനവുംഉണ്ട്. 159.1 x 73.4 x 8.1 മില്ലിമീറ്റര്‍ അളവും 174 ഗ്രാം ഭാരവും ഉണ്ടാകും.
65W ഫാസ്റ്റ് ചാർജിംഗുള്ള 4,300 എംഎഎച്ച് ബാറ്ററിയുമായാണ് റിയൽമി വി 25 എത്തുക എന്നാണ് സൂചന. ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ 35 മിനിറ്റ് സമയം എടുത്തേക്കും. ഫോൺ വൈ-ഫൈ 5, 5 ജി, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, കണക്റ്റിവിറ്റി ഓപ്ഷനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലഭിക്കുന്നു. അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ലഭിച്ചേക്കും.






