
തിരുപ്പതി: ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽ ആശുപത്രിയിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. തിരുപ്പതി എസ്വിആർ റുയ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ഐസിയുവില്‍ ഓക്സിജന്‍ അഞ്ച് മിനിറ്റ് നിലച്ചതോടെയാണ് മരണം സംഭവിച്ചത്. അഞ്ച് രോഗികളുടെ നില ഗുരുതരമാണ്. തീര്‍ന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ മാറ്റാന്‍ എടുത്ത സമയത്താണ് സംഭവം.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലായിരുന്നുവെന്നു ചിറ്റൂര്‍ കലക്ടര്‍ എം. ഹരിനാരായണൻ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു.





