
റിയല്‍മി 8 5ജി സ്മാര്‍ട്ട്ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി. രണ്ട് വേരിയന്റുകളിലാണ് റിയല്‍മി 8 5ജി കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് അന്ന് പുറത്തിറക്കിയത്. ഇനി റിയല്‍മി 8 5ജി 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭിക്കും. സ്റ്റോറേജ് ശേഷിയിലെ മാറ്റമൊഴിച്ചാല്‍, 5ജി സ്മാര്‍ട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകള്‍ അതുപോലെ തുടരുന്നു.
13,999 രൂപയാണ് പുതിയ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് വില. മെയ് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് റിയല്‍മി.കോമില് വില്‍പ്പന ആരംഭിക്കും. ഫ്ളിപ്കാര്‍ട്ടിലും ഓഫ്ലൈന് സ്റ്റോറുകളിലും ലഭിക്കും. സൂപ്പര്‍സോണിക് ബ്ലൂ, സൂപ്പര്‍സോണിക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. നേരത്തെ അവതരിപ്പിച്ച 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉപയോഗിക്കുന്നത്. 18 വാട്ട് ‘ക്വിക്ക് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യും. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. എഫ്/1.8 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ സാംസംഗ് ജിഎം1 പ്രൈമറി സെന്‍സര്‍, എഫ്/2.4 പോര്‍ട്രെയ്റ്റ് ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ മോണോക്രോം സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ തേര്‍ഷ്യറി സെന്‍സര്‍ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ലഭിക്കുന്നത്. സെല്‍ഫി, വീഡിയോചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നിലെ ഹോള്‍ പഞ്ച് ഡിസ്പ്ലേയില്‍ എഫ്/2.1 ലെന്‍സ് സഹിതം 16 മെഗാപിക്സല്‍ കാമറ സെന്‍സറാണ് ഉള്ളത്.
20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക്, 600 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ഡിസ്പ്ലേ നല്കി. ഡ്രാഗണ്‍ട്രെയ്ല്‍ ഗ്ലാസ് ഡിസ്പ്ലേയുടെ സുരക്ഷക്കായി ലഭിക്കുന്നു. ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി 8 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയാണ്. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്.






