ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സും രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതിന്റെ ഭാഗമായി ആന്ധപ്രദേശിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി സംസ്ഥാന ദുരന്ത നിരവാരണ വിഭാഗത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായം കൈമാറി. കിയയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ആന്ധപ്രദേശിലാണ്.
കോവിഡ് പ്രതിരോധനത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നാണ് കിയ മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുള്ളത്. ആശുപത്രികളില്‍ ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്, വെന്റിലേറ്ററുകള്‍, ക്രെയോജനിക് ടാങ്കറുകള്‍, ഡി4 ടൈപ്പ് മെഡിക്കൽ ഗ്രേഡ് സിലിണ്ടറുകള്‍ തുടങ്ങി മെഡിക്കല്‍ ഉപകരണങ്ങള്‍ കിയ മോട്ടോഴ്സ് നല്‍കിയിട്ടുള്ള പണം ഉപയോഗിച്ച് വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനമുണ്ട്. കിയയുടെ ധനസഹായം ആരോഗ്യ മേഖലയെ കൂടുതല്‍ കരുത്ത് നൽകിയേക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും കിയയുടെ സഹകരണം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. കോവിഡിന്റെ ആദ്യഘട്ടത്തിലും കിയ സഹായഹസ്തവുമായി എത്തിയിരുന്നു. കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയുടെ ധനസഹായമാണ് നല്‍കിയിരുന്നത്.






