
റിയൽമി സി സീരിസിലേക്ക് പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. റിയൽമി സി25എസ് എന്ന സ്മാർട്ട്ഫോൺ ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ജൂണിലായിരിക്കും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുക. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തും.
മലേഷ്യൻ വിപണിയിൽ നേരത്തെ തന്നെ റിയൽമി സി25എസ്അവതരിപ്പിച്ചിരുന്നു. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉണ്ട്. റിയൽമി സി25എസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ മോഡലിൽ 128 ജിബി വേരിയന്റിനൊപ്പം 64 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ടായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. റിയൽമി സി25എസ് സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡിയുമായാണ് വരുന്നത്.
ഡിസ്പ്ലെ നോച്ചിൽ എഐ ബ്യൂട്ടി ഫീച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ സ്ക്രീൻ-ടു-ബോഡി റേഷിയോ 88.7 ശതമാനമാണ്. റിയൽമി സി25എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി85 പ്രോസസറാണ്.
സ്മാർട്ട്ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ലഭിക്കുക.






