ഒരു പ്രേതത്തെയോ അന്യഗ്രഹ ജീവിയെയോ പോലെ തോന്നിക്കുന്ന ഒരു രൂപത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡ് ഫോട്ടോഗ്രാഫര്‍ വീരല്‍ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് എന്ന സ്ഥലത്താണ് ഈ വിചിത്ര രൂപത്തെ കണ്ടത്. പ്രേതമാണോ അതോ അന്യഗ്രഹ ജീവിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒന്നാണെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്.
ജാര്‍ഖണ്ഡിലെ ഹസാരിബാഗ് എന്ന സ്ഥലത്താണ് ഈ വിചിത്ര രൂപത്തെ കണ്ടത്. തീരെ മെലിഞ്ഞ പോലെയുള്ള രൂപത്തെയാണ് കാണാന്‍ സാധിച്ചത്. ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ രൂപം കാണാം. ഇടയ്ക്കൊന്ന് തിരിഞ്ഞ് ക്യാമറയിലേക്ക് നോക്കി രൂപം നടന്നു നീങ്ങുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ചിലര്‍ നാസയെ ടാഗ് ചെയ്തും വീഡിയോ പങ്കുവച്ചു.

ഇപ്പോള്‍ വീഡിയോക്കു പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. അതിലുള്ളത് അന്യഗ്രഹജീവിയോ വിചിത്രജീവിയോ ഒന്നുമല്ലായിരുന്നു. പകരം ഒരു സാധാരണ യുവതിയായിരുന്നു. സെരായ്കേലയില് നിന്ന് വീഡിയോ പകര്‍ത്തിയ രണ്ടു യുവാക്കളാണ് സത്യം തുറന്നു പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ നഗ്നയായി നടന്നു പോവുന്ന സ്ത്രീയായിരുന്നു അതെന്ന് യുവാക്കള്‍ പറയുന്നു. ഒരു മരണത്തില്‍ പങ്കെടുത്ത് അര്‍ധരാത്രി തിരിച്ചു വരുമ്പോഴായിരുന്നു സ്ത്രീയെ കണ്ടത്. ആദ്യം രൂപം കണ്ട് ഭയം തോന്നിയെന്നും അടുത്തെത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലായതെന്നും ഇരുവരും പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സെരായ്കേല സബ്ഇന്‍സ്പെക്ടര്‍ മൊഹമ്മദ് നൗഷാദ് പറയുന്നു.

Comments