
മോഹന്‍ലാലിനെ നായകനാക്കി സംവിധായകന് സിദ്ദിഖ് ഒരുക്കിയ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പ് ചരിത്ര വിജയത്തിലേയ്ക്ക്. മെയ് 16-ന് യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം രണ്ടു കോടിയിലധികം പേര് കണ്ടു കഴിഞ്ഞിരിക്കുന്നു. ഹിന്ദി സിനിമയിലെ സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ സഹോദരന് അര്‍ബ്ബാസ് ഖാന്റെ ആദ്യ മലയാള ചിത്രമായിരുന്നു ബിഗ് ബ്രദര്‍.
ആസിഫ് ബസ്ര, ചേതന്‍ ഹന്‍സ് രാജ്, അനൂപ് മേനോന്, സിദ്ദിഖ്, ദേവന്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്, ഹണി റോസ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മലയാളത്തില്‍ ഈ ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഈ ചിത്രത്തിന്റെ സംവിധായകന് കൂടിയായ സിദ്ധിഖ്:-
മലയാളത്തില്‍ ഈ ചിത്രത്തെ പരാജയപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റുകളാണ്. പടം തീയേറ്ററില്‍ പോയി കാണാതെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
പലപ്പോഴും യഥാര്‍ത്ഥ വിലയിരുത്തലുകള്‍ സൈബര്‍ ബുള്ളിയിങ്ങില്‍ മുങ്ങി പോകാറാണ് പതിവ്. ബിഗ് ബ്രദര്‍ ഇറങ്ങുതിന് മുന്‍പേ തന്നെ സിനിമ ഫ്ളോപ്പാണെ് സോഷ്യല്‍ മീഡിയ വിധിയെഴുതി.
ഞാനൊരു സോഷ്യല്‍ മീഡിയയിലും സജ്ജീവമല്ല. വാട്സാപ്പ് പോലും ഉപയോഗിക്കാറില്ല. അതൊരു മോശം കാര്യമായിട്ടല്ല. പലപ്പോഴും വല്ലാത്ത നെഗറ്റിവിറ്റിയാണ് ഇതിലൊക്കെ. എന്നാല്‍ സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ, വ്യക്തിത്വം പോലുമില്ലാത്ത ചിലര്‍ ചില ഫേക്ക് ഐഡിയുണ്ടാക്കി അവര്‍ക്ക് തോന്നുത് എഴുതുന്നു പറയുന്നു പോസ്റ്റ് ചെയ്യുന്നു. അത് ഏറ്റുപിടിച്ച് വേറെയും ആളുകള്‍. ഇങ്ങനെയുള്ളവര്‍ക്കാണ് കൂടുതല്‍ പ്രശ്നം.
ബിഗ് ബ്രദര്‍ ഹിന്ദിയില്‍ മൊഴിമാറ്റം നടത്തിയത് ഈയടുത്താണ്. വളരെ നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വീണ്ടും വീണ്ടും സിനിമ കണ്ടവരും കുറവല്ല. ഹിന്ദിയില്‍ ഇതിനു മുന്‍പ് സിനിമ എടുത്തിട്ടുള്ള സംവിധായകനാണ് ഞാന്‍. കമേഴ്സ്യല്‍ ഹിറ്റായുട്ടുള്ള സിനിമകള്‍ നല്‍കിയിട്ടുള്ള ഒരാള്‍. ആ ആവിഷ്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കണം. ബിഗ് ബ്രദറിന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന സ്വീകാര്യത അത് അര്‍ഹിക്കുന്ന പ്രേക്ഷകരില്‍ നിന്നാണ്. സിനിമയെ സിനിമയായി തന്നെ അവര്‍ കണ്ടു.
ബിഗ് ബ്രദര്‍ ഹിന്ദി ഡബ്ബിംഗിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ വലിയ സന്തോഷത്തിലാണ് സിദ്ധിഖ്.






