ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ജൂണ്‍ ഒമ്പതിന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാൻ പോകുന്ന പുത്തൻ ലാൻഡ് ക്രൂയിസറിന്റെ ടീസർ ചിത്രം പുറത്തുവിട്ടു. പുതിയ റാപ്-റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ വരാനിരിക്കുന്ന തലമുറയ്ക്ക് ലഭിക്കുമെന്ന് ടീസർ ചിത്രത്തിൽ കാണാം. അതോടൊപ്പം പുതുക്കിയ മുൻവശവും എസ്യുവിയെ ആകർഷകമാക്കും.
റിയർ ബമ്പറുകൾ, ഫ്രണ്ട് ഗ്രിൽ, പുനർനിർമിച്ച ഫ്രണ്ട്, ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലൈറ്റുകൾ, അപ്പ്-റൈറ്റ് ടെയിൽ ഗേറ്റ് എന്നിവ പുത്തൻ ലാന്‍ഡ് ക്രൂയിസറിന്റെ മറ്റ് ചില മാറ്റങ്ങളാകും. കൂടാതെ 2021 ടൊയോട്ട ലാൻഡ് ക്രൂയിസറിൽ വലിയതും സ്വതന്ത്രവുമായമികച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓഫ്-റോഡ് കഴിവുകൾ, എസി കൺട്രോളുകൾക്കായുള്ള ഫിസിക്കൽ ബട്ടണുകൾ, ഒരു വലിയ എംഐഡി കൊണ്ട് വിഭജിച്ചിരിക്കുന്ന ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് എന്നിവയെല്ലാം നൽകിയേക്കും.
ടൊയോട്ടയുടെ TNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും 2021 മോഡൽ എസ്യുവി ഒരുങ്ങുക. വരാനിരിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിൽ 3.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 3.3 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഉണ്ടാവുക. ആദ്യത്തേത് 409 bhp കരുത്തിൽ 650 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ യൂണിറ്റ് 302 bhp പവറും 700 Nm ടോർക്കും നിർമിക്കുന്നു. റിപ്പോർട്ട് പ്രകാരം ക്ലാസിക് വൈറ്റ്, സാറ്റിന് സില്‍വര്‍ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, ഗ്ലേസിയര്‍ വൈറ്റ്, പേള്‍ വൈറ്റ് മെറ്റാലിക്, റൂബി മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, അവന്റേ-ഗാര്‍ഡ് സിൽവർ മെറ്റാലിക്, മൂണ്‍ലൈറ്റ് ഓഷ്യന്‍ മെറ്റാലിക് എന്നീ പത്ത് നിറങ്ങളിലായിരിക്കും പുതുതലമുറ ലാൻഡ് ക്രൂയിസർ എത്തുക.






