
വോള്‍വോ പുതിയ സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡലായ C40 റീചാര്‍ജിനായി യൂറോപ്പിലുടനീളമുള്ള വിപണികളില്‍ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്. സ്വീഡിഷ് നിര്‍മാതാക്കൾ മറ്റ് ആഗോള വിപണികളിലെ പ്രീ-ബുക്കിംഗ് വരും ആഴ്ചകളില്‍ ആരംഭിച്ചേക്കും. ഇലക്ട്രിക് മാത്രമുള്ള കമ്പനിയുടെ ആദ്യത്തെ മോഡലാണ് എസ്യുവി. XC40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ശേഷം C40 റീചാര്‍ജ് ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന അടുത്ത മോഡലായിരിക്കുമെന്ന് വോള്‍വോ അറിയിച്ചിരുന്നു.
XC40 റീചാര്‍ജില്‍ നിന്ന് പ്രചോദനം ഉള്ക്കൊള്ളുണ്ടാണ് C40 റീചാര്‍ജ് എത്തുന്നത്. എസ്യുവി കൂപ്പെ പതിപ്പായി സാമ്യം പുലര്‍ത്തുകയും ചെയ്യുന്നു. തങ്ങളുടെ എല്ലാ ഇലക്ട്രിക് പതിപ്പുകളിലും ഈ ഡിസൈന്‍ ഭാഷ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പുതിയ ഫ്രണ്ട് ഡിസൈന്‍ ഇലക്ട്രിക് വാഹനത്തിനായി ഒരു പുതിയ രൂപം നൽകുന്നു. കൂടാതെ അത്യാധുനിക പിക്സല്‍ സാങ്കേതികവിദ്യയുള്ള ഹെഡ്ലൈറ്റുകളും ലഭിക്കുന്നു.
പൂര്‍ണ്ണമായും ലെതര്‍ രഹിതമായ ആദ്യത്തെ വോള്‍വോ മോഡല്‍ ആണിത്. ഗൂഗിളുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്, ഇത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വികസിപ്പിക്കുകയും ചെയ്തതാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പ്ലേ എന്നിവ പോലുള്ള അന്തര്‍നിര്‍മ്മിതമായ ഗൂഗിള്‍ അപ്ലിക്കേഷനുകളും സേവനങ്ങളും ഇത് നൽകുന്നു. ഏകദേശം 420 കിലോമീറ്റര്‍ വരെയുള്ള ശ്രേണിയും ഇതില്‍ കമ്പനി അവകാശപ്പെടുന്നു. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ആണ് C40 റീചാര്‍ജിന്റെ പ്രൊപ്പല്ഷനില്അടങ്ങിയിരിക്കുന്നത്. ഒന്ന് മുന്‍വശത്തും പിന്നിലെ ആക്സിലിലും, ഇത് 78 കിലോവാട്ട് ബാറ്ററിയാണ് നല്‍കുന്നത്.






