
ലഡാക്ക് : ലഡാക്കിലെ നാലു ആരോഗ്യ പ്രവർത്തകർ മണ്ണുമാന്തി യന്ത്രത്തിൽ ഒരു പുഴ കടക്കുന്ന വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ലഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് അഭിനന്ദനവും ഏറ്റു വാങ്ങുന്നത്.
ഇക്കൂട്ടത്തിൽ പി പി ഇ കിറ്റ് ധരിച്ചവരുമുണ്ട്. കോവിഡ് മുന്നണി പോരാളികളുടെ ആത്മാര്‍ഥതയുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രമെന്നാണ് കമന്റുകൾ. ആയിരക്കണക്കിനാളുകളാണ് നമ്ഗ്യാലിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. മണ്ണുമാന്തി വാഹനത്തിന്റെ മുന്‍വശത്തിരുന്നാണ് സംഘത്തിന്റെ യാത്ര.
Salute to our #CovidWarriors.
A team of #Covid warriors crossing river to render their services in rural Ladakh.
Stay Home, Stay Safe, Stay Healthy and Cooperate the Covid Warriors. pic.twitter.com/cAgYjGGkxQ— Jamyang Tsering Namgyal (@jtnladakh) June 7, 2021






