
2021 മോഡല്‍ ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ബുക്കിംഗ് തുക 50,000 രൂപയാണെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളില്‍ മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപയായിരിക്കും എക്സ് ഷോറൂം വില. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പരിഷ്കരിച്ച മോഡല്‍ ലിസ്റ്റ് ചെയ്തു.
2021 ട്രയംഫ് സ്പീഡ് ട്വിന്‍ കഴിഞ്ഞയാഴ്ച്ചയാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ചെറിയ സൗന്ദര്യവര്‍ധക പരിഷ്കാരങ്ങള്‍, കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത സസ്പെന്‍ഷനും ടയറുകളും എന്നിവയോടെയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്കരിച്ചത്.
1,200 സിസി, ‘ഹൈ പവര്‍’, പാരലല്‍ ട്വിന്‍ എന്ജിന് തന്നെ ലഭിക്കുന്നു. എന്നാൽ, ഇപ്പോള്‍ ഇത് കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും. അതായത്, 7,250 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്ത് ഇപ്പോള്‍ പുറപ്പെടുവിക്കുന്നു. മാത്രമല്ല, ഇപ്പോള്‍ 4,250 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്ക് പരമാവധി നിർമിക്കുന്നു. 500 ആര്‍പിഎം കുറവ്. മിഡ് റേഞ്ചില്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്.
3ഡി അനലോഗ് ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ കൂടെ ഇപ്പോള്‍ മെനു സഹിതം ഡിജിറ്റല്‍ സ്ക്രീന്‍ നല്കി. കാര്‍ട്രിഡ്ജ് ഡാംപിംഗ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം 43 എംഎം മര്‍സോച്ചി ഫോര്‍ക്കുകളാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ സസ്പെന്ഷന് നിര്‍വഹിക്കാൻ ക്രമീകരിക്കാന്‍ കഴിയുന്ന പ്രീലോഡ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ ഉണ്ട്. 2021 മോഡലിനായി മെച്ചപ്പെടുത്തിയ റെയ്ന്‍, റോഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്കി






