
തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ഗവ.മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്. വാർഡിലേക്ക് നഴ്സ്– ക്ലീനിങ് സ്റ്റാഫ് നിയമനത്തിനായി നടത്തിയ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനാണ് ആയിരങ്ങൾ തടിച്ചു കൂടിയത്.
താൽക്കാലിക നിയമനത്തിനായി പത്ര പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ ക്ഷണിച്ചത്. പൊതു ഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ മിക്കവരും സ്വന്തം വാഹനങ്ങളിൽ എത്തിയതോടെ മെഡിക്കൽ കോളജും പരിസരവും നിറഞ്ഞു. തിരക്ക് ഒഴിവാക്കാൻ ഒരു സംവിധാനവും ഒരുക്കിയിരുന്നുമില്ല.
തിരക്കുമൂലം അഭിമുഖം നടത്തിയില്ല. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.






