
ഇസ്ലാമാബാദ്: സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് ഉണ്ടാകേണ്ട പരാമര്‍ശമല്ല പാകിസ്താന്‍ നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിനെ 'കാന്‍സര്‍' എന്ന് വിശേഷിപ്പിച്ച പാകിസ്താന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ്-ഇറാന്‍ ഉച്ചകോടി നാളെ പാകിസ്താനില്‍ നടക്കാനിരിക്കെയാണ് പാകിസ്താന്‍ ഇസ്രായേലിനെ കാന്‍സര്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രയേലിനെ നശിപ്പിക്കാനുള്ള ആഹ്വാനമാണ് ഇത്തരം പ്രസ്താവനകളിലൂടെ പാകിസ്താന്‍ നടത്തുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയന്‍ സാര്‍ പ്രതികരിച്ചത്. ഇസ്‌ളാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം നടക്കുമ്പോഴും ലബനനില്‍ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാന്‍സര്‍ബാധിച്ച രാഷ്ട്രം നിര്‍മ്മിച്ചവര്‍ നരകത്തില്‍ പോകട്ടെയെന്നും ആദ്യം ഗാസ, പിന്നെ ഇറാന്‍, ഇപ്പോള്‍ ലബനന്‍. ഇസ്രായേല്‍ നിരപരാധികളെ കൊന്നൊടുക്കുന്നു എന്നായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
രാജ്യത്തെ തകര്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികള്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇസ്ലാമാബാദിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടല്‍ സെറീനയിലാണ് അമേരിക്ക - ഇറാന്‍ ഉച്ചകോടി നടക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ വലയത്തില്‍ ഇസ്ലാമാബാദില്‍ ഒരുക്കിയിരിക്കുന്നത്. സെറീന ഹോട്ടലിലെ മുഴുവന്‍ അതിഥികളെയും ഞായറാഴ്ച വരെ മാറ്റി താമസിപ്പിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. പ്രദേശത്ത് പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ നിലവിലുണ്ട്.






