
കുസൃതിത്തരങ്ങള്‍ കൊണ്ട് പ്രിയപ്പെട്ട ജീവിയായ ആനയോട് അത്ര ആരാധനയാണ് നമുക്കെല്ലാം. എത്ര തവണ കണ്ടാലും അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ജീവിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ബുദ്ധിയുടെ കാര്യത്തിലും ആന വളരെ മുന്നിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്് ആന ഒപ്പിച്ച ഒരുഗ്രന്‍ പണിയുടെ വീഡിയോയാണ്.
റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് ഒരു ഹെല്‍മെറ്റ് അകത്താക്കുന്ന ആനയാണ് വീഡിയോയിലുള്ളത്. ഗുവാഹത്തിയിലെ നാരംഗിയില്‍ പ്രവര്‍ത്തിക്കുന്ന സല്‍ഗാവ് ആര്‍മി ക്യാമ്പിലാണ് സംഭവം. റോഡ് സൈഡില്‍ ഒരു ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഇതിന് അടുത്തേക്ക് ഒരു ആന നടന്ന് വരികയാണ്. കുറച്ച് സമയം ആന ബൈക്കിന്റെ സൈഡില്‍ നില്‍ക്കുന്നുണ്ട്.
തുടര്‍ന്ന് തുമ്പിക്കൈ കൊണ്ട് ഹെല്‍മെറ്റ് ബൈക്കിന്റെ മിററില്‍ തൂക്കിയിട്ടിരിക്കുന്ന ഹെല്‍മെറ്റ് എടുക്കുകയും വായിലാക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ആന നടന്ന് പോയി. എന്നാല്‍ ആന ഹെല്‍മെറ്റ് വിഴുങ്ങിയോ എന്ന് വ്യക്തമല്ല. ആന പോയതിന് പിന്നാലെ ഒരാള്‍ തന്റെ ഹെല്‍മെറ്റ് പോയെന്ന് പറഞ്ഞ് കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.






