
വണ്‍പ്ലസ് നോര്‍ഡ് സീരീസിലെ ഏറ്റവും പുതിയ മോഡലായ നോര്‍ഡ് സിഇ 5ജി ഇന്ത്യന്‍ വിപണിയില്‍ എത്തി. 2020 ജൂലൈയില്‍ വിപണിയിലെത്തിച്ച വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ചില ഫീച്ചറുകൾ സ്മാർട്ട്ഫോണിൽ കാണാം. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി തിന് ഡിസൈനിൽ ആണ് എത്തുന്നത്. പിറകില്‍ മാറ്റ്, ഗ്ലോസി ഫിനിഷ് ഓപ്ഷനുകള്‍ സവിശേഷതയാണ്. 2018 ഒക്റ്റോബറില്‍ വണ്‍പ്ലസ് 6ടി പുറത്തിറക്കിയശേഷം ഇത്രയധികം മെലിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോഴാണ് വണ്‍പ്ലസ് അവതരിപ്പിക്കുന്നത്.
ബ്ലൂ വോയ്ഡ് (മാറ്റ്), ചാര്‍ക്കോള്‍ ഇങ്ക് (ഗ്ലോസി), സില്‍വര്‍ റേ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍.വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയുമാണ് വില. റിപ്പോർട്ട് പ്രകാരം ജൂണ്‍ 16 മുതല്‍ ആമസോണിലും വണ്‍പ്ലസ്.ഇന്‍ വെബ്സൈറ്റിലും ലഭിക്കും. ജൂണ്‍ 11 ന് പ്രീ ബുക്കിംഗ് ആരംഭിച്ചു. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം ആണ് ഫോണിൽ. സെല്‍ഫികള്‍ എടുക്കുന്നതിനും വീഡിയോ ചാറ്റുകള്‍ നടത്തുന്നതിനും മുന്നില്‍ എഫ്/2.45 ലെന്‍സ്, ഇഐഎസ് സപ്പോര്‍ട്ട് എന്നിവ സഹിതം 16 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 471 സെല്‍ഫി കാമറ ലഭിക്കുന്നു. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 750ജി എസ്ഒസിയാണ് കരുത്തേകുന്നത്.
അഡ്രീനോ 619 ജിപിയു കൂടെ നല്കി. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജിയിൽ ഇരട്ട നാനോ സിം കാര്‍ഡുകള്‍ സവിശേഷതയുണ്ട്. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഓക്സിജന്‍ഒഎസ് 11 സോഫ്റ്റ്വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ ഉപയോഗിക്കുന്നു.






