
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോഹ്ലി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുമായുള്ള സഹകരണം തുടരുമെന്ന് റിപ്പോര്‍ട്ട്. 2015 മുതല്‍ ഔഡി ഇന്ത്യയുമായി വിരാട് കോഹ്ലി സഹകരിക്കുന്നുണ്ട്. ഔഡി വാഹനങ്ങളുടെ സോഷ്യല്‍ മീഡിയ ക്യാംപയിനുകളുടെയും മാര്‍ക്കറ്റിങ്ങിനും കോഹ്ലിയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സൂചന.
കോഹ്ലിയെ ഔഡിയുടെ പ്രിയ സുഹൃത്തായാണ് കണക്കാക്കുന്നതെന്നും കമ്പനിയുടെ പരസ്യത്തിനും സോഷ്യല്‍ മീഡിയ ഇടപെടലിനും മറ്റും അദ്ദേഹത്തിന്റെ മികച്ച സേവനം ലഭിക്കുന്നുണ്ടെന്നും ഔഡി അറിയിച്ചു. അദ്ദേഹം തന്റെ ആദ്യ ഔഡി വാഹനം സ്വന്തമാക്കുന്നത് 2012-ലാണ്. ആര്8 ആയിരുന്നു കോഹ്ലി സ്വന്തമാക്കിയ ആദ്യ ഔഡി മോഡല്‍.
വലിയ ഔഡി ശേഖരം തന്നെ കോഹ്ലിയുടെ ഗ്യാരേജിലുണ്ട്. ഔഡിയുടെ ഒന്നാം തലമുറ ആര്8, ആര്8 എല്‍.എം. എക്സ്, എ8 എല്‍ ഡബ്ല്യു12 മുന്‍ തലമുറ മോഡല്‍, ഔഡി ക്യൂ7, എസ്6, ഏറ്റവുമൊടുവില്‍ അദ്ദേഹം സ്വന്തമാക്കിയ ഔഡി മോഡലായ ക്യു8 കൂപ്പെ എസ്.യു.വി. തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.






