
ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേതാവും നടനുമായ മിഥുന് ചിക്രബര്ത്തിയെ കൊല്‍ക്കൊത്ത പോലീസ് ചോദ്യം ചെയ്യുന്നു. ബി.ജെ.പിയുടെ താരപ്രചാരകനായിരുന്നു മിഥുന്.
ബംഗാളില്‍ വോട്ടെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ മിഥുന് നടത്തിയ പ്രസംഗമാണെന്നാണ് പോലീസിന്റെ ഭാഷ്യം. കോവിഡ് മാനദണ്ഡം പാലിച്ച് വെര്‍ച്വലായാണ് 71കാരനായ മിഥുനെ ചോദ്യം ചെയ്യുന്നത്.
തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിഥുന് ചക്രബര്‍ത്തി നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു സിനിമയിലെ ചില ഡയലോഗുകള്‍ താന്‍ വെറുതെ ആവര്‍ത്തിച്ചതാണെന്നും മിഥുന് പറഞ്ഞു. എന്നാല്‍ നടനെ വെര്‍ച്വല്‍ ആയി ചോദ്യം ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.






