
ന്യൂഡൽഹി: തനിക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കേസ് വ്യാജമെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഥുര ജയിലിൽ ഹാജരാക്കുന്നതിനിടെ ആയിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിദ്ദിഖിനെ യു.എ.പി.എ. ചുമത്തി യു.പി. പോലീസ് അറസ്റ്റുചെയ്ത്. പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. ഇപ്പോഴും തനിക്ക് ഭരണഘടനയിൽ വവിശ്വാസമുണ്ടെന്നിണ് സിദ്ദിഖ് കാപ്പൻറെ പ്രതികരണം.
ഹാത്രസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി വിധിച്ചിരുന്നു. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.
ഹാത്രസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയത്. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോൾ മധുര കോടതി ഒഴിവാക്കിയത്.






