
ന്യുഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കാന്‍ പോലീസിന്് വിചാരണ കോടതിയുടെ നിര്‍ദേശം. ജൂണ്‍ 15നാണ് നടാഷ നര്‍വാള്‍, ദേവാംഗന കാലിത, ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ കോടതി ഉത്തരവിറങ്ങി 36 മണിക്കൂര്‍ പിന്നിട്ടിട്ടും വിധി നടപ്പാക്കാന്‍ പോലീസ് തയ്യാറാകാത്തത് ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയില്‍ നിന്നുള്ള തീരുമാനം അറിയാന്‍ ഹൈക്കോടതി 3.30 വരെ സമയം അനുവദിക്കുകയായിരുന്നു. ഇതോടെയാണ് കര്‍കര്‍ദൂമയിലെ വിചാരണ കോടതി അടിയന്തരമായി ഉത്തരവിറക്കിയത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് മൂന്നു പേരേയും അറസ്റ്റു ചെയ്തത്. പ്രതികളുടെ സ്ഥിരവിലാസം അടക്കമുള്ള വെരിഫിക്കേഷന് ഉടന്‍ പൂര്‍ത്തിയാക്കി വിട്ടയക്കാന്‍ അഡീഷണല്‍ സെഷന് ജഡ്ജി രവീന്ദ്രര്‍ ബേദി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്കി






