
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷഓമി പുതിയ എംഐ 11 ലൈറ്റ് ഈ മാസം 22ന് അവതരിപ്പിക്കും. വൺപ്ലസ് ഈ മാസം പത്താം തിയതി ഇന്ത്യയിൽ എത്തിച്ച നോർഡ് CE ആയിരിക്കും പ്രധാന എതിരാളി. 22,999 രൂപ മുതൽ ആണ് നോർഡ് CEയുടെ വില ആരംഭിക്കുന്നത്. എംഐ 11നെ 4ജി, 5ജി പതിപ്പുകളിൽ ഷഓമി ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ എത്തുന്ന മോഡൽ ഏതാണ് എന്ന് വ്യക്തമല്ല. 25,000 രൂപയ്ക്ക് താഴെയാവും ഫോണിന്റെ വില എന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ട് അനുസരിച്ച് 5ജി പതിപ്പാണ് ഈ വിലയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കുക എങ്കിൽ വൺപ്ലസ് നോർഡ് CEയ്ക്ക് ശക്തമായ എതിരാളി ആയിരിക്കും എംഐ 11 ലൈറ്റ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ എംഐ 11 ലൈറ്റ് വില്പനക്കെത്തും. 6.8 മില്ലിമീറ്റർ കട്ടിയും 157 ഗ്രാം മാത്രം ഭാരവുമാണ് എംഐ 11 ലൈറ്റിന്റെ ആകർഷണം. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് എംഐ 11 ലൈറ്റിന്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 402 പിപി പിക്സൽ ഡെൻസിറ്റി, എച്ച്ഡിആർ 10 സപ്പോർട്ട്, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഡിസ്പ്ലേയ്ക്കുണ്ട്.
8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി SoC ആണ് പ്രോസസ്സർ. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,250 എംഎഎച്ച് ബാറ്ററിയാണ് ലഭിക്കുന്നത്. എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ടെലിമാക്രോ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. എംഐ 11 ലൈറ്റിന്റെ മുൻ വശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ ക്രമീകരിച്ചിരിക്കുന്നു. 5ജി, 4ജി, ബ്ലൂടൂത്ത് വി 5.1, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






