
തിരുവനന്തപുരം : കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷ മുഖമുണ്ട്. അത് കൊണ്ട് തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ല.ബി.ജെ.പിക്ക് മുന്നില്‍ ഇനി കേരളത്തില്‍ വളരാന്‍ ഒറ്റ ഓപ്ഷനേ ഉള്ളൂ. രാജ്യത്ത് മറ്റിടങ്ങളില്‍ നടപ്പിലാക്കിയ പോലെയുള്ള 'കോണ്‍ഗ്രസിനെ വിഴുങ്ങല്‍' എന്ന നയം. അതിനെ മുന്നണിയില്‍ നിന്ന് നയിച്ച് എതിര്‍ത്ത് തോല്പ്പിക്കാതെ,സി.പി.ഐ.എമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാപിക്കലല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതതെന്ന് പി വി അന്‍വര്‍.
ഓഫ് റെക്കോര്‍ഡായി ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം.എന്നാല്‍ അത് അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ പറയരുതെന്ന് ആരും വാശി പിടിക്കരുത്.കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ പാര്‍ട്ടിയെ മുഴുവനായി തന്നെ ബി.ജെ.പി വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്നത്തെ എ.ഐ.സി.സി വ്യക്താവ് നാളെ നേരം പുലരുമ്പോള്‍ ബി.ജെ.പി ആയിരിക്കുമോ എന്ന് അവര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ.
കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷ മുഖമുണ്ട്. അത് കൊണ്ട് തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ല.ബി.ജെ.പിക്ക് മുന്നില്‍ ഇനി കേരളത്തില്‍ വളരാന്‍ ഒറ്റ ഓപ്ഷനേ ഉള്ളൂ. രാജ്യത്ത് മറ്റിടങ്ങളില്‍ നടപ്പിലാക്കിയ പോലെയുള്ള 'കോണ്‍ഗ്രസിനെ വിഴുങ്ങല്‍' എന്ന നയം. അതിനെ മുന്നണിയില്‍ നിന്ന് നയിച്ച് എതിര്‍ത്ത് തോല്പ്പിക്കാതെ,സി.പി.ഐ.എമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാപിക്കലല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്ബി.ജെ.പിയല്ല,സി.പി.ഐ.എമ്മാണ് മുഖ്യശത്രു എന്ന് ആദ്യം പറഞ്ഞത് കുഞ്ഞാലികുട്ടിയാണ്. ഒക്കചങ്ങായിമാരായി ഇവര്‍ രണ്ടും കൂടെയുള്ളപ്പോള്‍ ബി.ജെ.പിക്ക് പ്രതീക്ഷയ്ക്ക് നല്ല വകയുണ്ട്. കോണ്‍ഗ്രസ് കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ല.
പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച ഗോപി വന്‍ദുരന്തമായി.എഫ്.ഐ.ആര് ഇട്ടില്ലെങ്കില്‍, അയാള്‍ക്ക് അന്ന് കോടതിയെ സമീപിക്കാമായിരുന്നു.അതുണ്ടായിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം സി.പി.ഐ.എമ്മിനെതിരെ കോടതിയെ സമീപിക്കുന്ന നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്ത് കൊണ്ട് അങ്ങനെ ഒരു ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വന്നിരുന്ന് വര്‍ത്തമാനം പറഞ്ഞാല്‍ അത് ജനം അംഗീകരിക്കില്ല. പത്രപ്രവര്‍ത്തകരോട് ചൂടായിട്ട് കാര്യമില്ല. ആവേശമല്ല, വിവേകമാണ് ഒരു നല്ല നേതൃത്വത്തിന് ആവശ്യം.





