
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പോലീസ് സേനയാണ് ദുബായിയുടേത്. ദുബായ് പൊലീസുകാരുടെ എക്സോട്ടിക് സൂപ്പർകാറുകളും എസ്യുവികളും ലോക പ്രശസ്തമാണ്. ആസ്റ്റൺ മാർട്ടിൻ വൺ-77, ബുഗാറ്റി വെയ്റോൺ, ഫെറാറി എഫ്എഫ്, ലംബോർഗിനി അവന്റഡോർ ഇങ്ങനെ പോകുന്നു ദുബായ് പോലീസ് നിരയിലെ ആഡംബര സൂപ്പർ കാറുകൾ. റിപ്പോർട്ട് പ്രകാരം അടുത്തിടെ വിപണിയിൽ എത്തിയ പുതുതലമുറ ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നു.
ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എസ്യുവിയുടെ ബോണറ്റിലും വശങ്ങളിലും ദുബായ് പൊലീസിന്റെ സിഗ്നേച്ചർ ഗ്രീൻ ലിവറിയാണ് ഉപയോഗിച്ചിരിക്കുന്നത് കാണാം. കൂടുതൽ ആധുനിക TNGA-F വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ മോഡൽ എത്തുന്നത്. ഒന്നിലധികം ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം, ടെറൈൻ മോണിറ്റർ എന്നിവയ്ക്കൊപ്പം മെച്ചപ്പെട്ട സസ്പെൻഷൻ പോലുള്ള മെക്കാനിക്കൽ ഹൈലൈറ്റുകളും ലഭിച്ചു.
പരമാവധി 415 bhp കരുത്തും 650 Nm ടോർക്കും വികസിപ്പിക്കാൻ 3.5 ലിറ്റർ V6 പെട്രോൾ എൻജിനും സാധിക്കും. 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ 309 bhp പവറും 700 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവുമായാണ് വരുന്നത്. വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പോലീസ് ശ്രേണിയിലുണ്ട്.






