
ഈ മാസം എട്ടാം തിയതിയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ C25s സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയും 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയുമാണ് വില. എന്നാൽ, അവതരിപ്പിച്ച് രണ്ടാഴ്ച തികയുമ്പോഴേക്കും റിയൽമി C25sന്റെ വില കൂട്ടിയെന്നാണ് റിപ്പോർട്ട്. റിയൽമി വർദ്ധിപ്പിച്ചത് 500 രൂപയാണ്. ഇതോടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 10,499 രൂപയായും, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിൻ്റെ വില 11,499 രൂപയായും കൂടി.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വാട്ടറി ഗ്രേ, വാട്ടറി ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ റിയൽമി C25s ലഭ്യമാണ്.6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) എൽസിഡി മൾട്ടി-ടച്ച് ഡിസ്പ്ലേയാണ് ഫോണിന്. 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോ, ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷൻ, 570 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഡിസ്പ്ലേയ്ക്കുണ്ട്. 128 ജിബി വരെയുള്ള ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെയായി വർദ്ധിപ്പിക്കാം. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 85 SoCയാണ് ഫോണിന്റെ കരുത്ത്.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് റിയൽമി C25sൽ. 13 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ റിയൽമി C25sൽ നൽകി. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ്






