അടുത്തിടെ ഷഓമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചു. ഫ്ലിപ്കാർട്ട്, എംഐ ഹോം, കമ്പനി വെബ്സൈറ്റ്, റീറ്റെയ്ൽ സ്റ്റോറുകളിലൂടെ എംഐ 11 ലൈറ്റ് പ്രീബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്. ജാസ് ബ്ലൂ, ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപ എന്നിങ്ങനെയാണ് എംഐ 11 ലൈറ്റിൻ്റെ വില. റിപ്പോർട്ട് പ്രകാരം പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 1,500 രൂപ ഡിസ്കൗണ്ട് ഷഓമി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എംഐ 11 ലൈറ്റ് വാങ്ങുമ്പോൾ 1,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. ഈ രണ്ട് ഓഫറുകളും ചേർത്ത് ഫോൺ വാങ്ങുമ്പോൾ 6 ജിബി റാം പതിപ്പിന് 18,999 രൂപയ്ക്കും 8 ജിബി റാം പതിപ്പിന് 20,999 രൂപയ്ക്കും ലഭ്യമാകും.
എംഐ 11 ലൈറ്റിന്റെ പ്രത്യേകത ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 6.8 മില്ലിമീറ്ററാണ് വീതി എന്നാണ് ഷഓമിയുടെ വാദം. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) അമോലെഡ് 10-ബിറ്റ് ഡിസ്പ്ലേ ആണ് ഫോണിന്. 20:9 ആസ്പെക്ട് റേഷ്യോയും 90Hz വരെ റിഫ്രഷ് റേറ്റുമുണ്ട് ഈ ഡിസ്പ്ലേയ്ക്ക്. 240Hz ടച്ച് സാംപ്ലിങ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. ഈ വർഷം ഇതുവരെ വില്പനക്കെത്തിയ എല്ലാ സ്മാർട്ട്ഫോണുകളെക്കാളും ഭാരവും എംഐ 11 ലൈറ്റിന് കുറവാണ്, 157 ഗ്രാം ഭാരം.
33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,250mAh ബാറ്ററി നൽകി. എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ (19 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), 5 മെഗാപിക്സൽ ടെലെഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മി 11 ലൈറ്റിന്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, എംഐ 11 ലൈറ്റിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,250mAh ബാറ്ററി നൽകി.






