റെഡ്മി 9 ശ്രേണിയുടെ പിൻഗാമിയായി റെഡ്മി 10 ശ്രേണി അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് ടെക് പ്രധാനികളായ ഷഓമി. റെഡ്മി 9, റെഡ്മി 9 പ്രൈം, റെഡ്മി 9 പവർ, റെഡ്മി 9A, റെഡ്മി 9i എന്നിങ്ങനെ അഞ്ച് ഫോണുകളുള്ള റെഡ്മി 9 ശ്രേണിയിൽ ഉള്ളത്.
റെഡ്മി 10 ശ്രേണിയുടെ വരവിനെപ്പറ്റി ഷഓമി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ടീസർ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. #10on10, #RedmiRevolution എന്നീ ഹാഷ്ടാഗുകളുമായി പോസ്റ്റ് ചെയ്തിരിക്കുന്ന ടീസറിൽ ഉടൻ വിപണിയിലെത്തും എന്നും കുറിച്ചിട്ടുണ്ട്. റെഡ്മി 10 ശ്രേണിയുടെ അവതരണം മിക്കവാറും ജൂലായിലുണ്ടാക്കും എന്ന ഇത് സൂചന നൽകുന്നു. മാത്രമല്ല Revolution എന്ന വാക്കിൽ 10 അക്ഷരങ്ങളാണുള്ളത്. ഇതും ഷഓമി ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്നത് റെഡ്മി 10 ഫോണുകളാണ് എന്ന സൂചനയാണ് നൽകുന്നത്.
വിവിധ റെഡ്മി 9 ഫോണുകളുടെ വില 6,799 രൂപ മുതൽ 12,999 രൂപ വരെയാണ്. റെഡ്മി 10 ശ്രേണിയിലുള്ള ഫോണുകൾക്കും സമാനമായ രീതിയിലാകും വില നിശ്ചയിക്കുക. റെഡ്മി 9 ശ്രേണിയ്ക്ക് സമാനമായി നിരവധി ഫോണുകൾ റെഡ്മി 10 ശ്രേണിയിലും എത്തിയേക്കും. എല്ലാ പതിപ്പുകളുടെയും ലോഞ്ച് ഒന്നിച്ചു നടക്കാനുള്ള സാദ്ധ്യതയില്ല. ഈ വർഷം മാർച്ചിലാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷഓമി പുത്തൻ റെഡ്മി നോട്ട് 10 ശ്രേണിയിലുള്ള ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് മാസം തികയുമ്പോഴേക്കും ഏപ്രിലിൽ റെഡ്മി നോട്ട് 10ന്റെ വില ഷഓമി കൂട്ടി. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപ എന്നിങ്ങനെയായിരുന്ന ലോഞ്ച് സമയത്തെ വില. 500 രൂപ വർദ്ധിച്ചതോടെ യഥാക്രമം 12,499 രൂപയും 14,499 രൂപയുമായി സ്മാർട്ട്ഫോണിന്റെ വില. രണ്ട് മാസം കൂടെ തികയുമ്പോൾ അടുത്തിടെവീണ്ടും റെഡ്മി നോട്ട് 10ന്റെ വില ഷഓമി കൂട്ടി.






