
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മലയാളിയായ ഉണ്ണിക്കൃഷ്ണന് നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പൂർണമായും കത്തിയിരുന്നില്ല. ഇന്നലെ
രാത്രി എട്ടുമണിയോടെ ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്.
മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓര്‍ഡിനേറ്ററാണ് ഉണ്ണിക്കൃഷ്ണന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






