
ടി.വി.എസ്. നിര്‍മിച്ച ഇലക്ട്രിക് മോഡലായ ഐ-ക്യൂബ് ഇപ്പോൾ പൂണെ നഗരത്തിലും എത്തിയതായി റിപ്പോർട്ട്. 1.11 ലക്ഷം രൂപയാണ് പൂണെയിലെ ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഈ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങി. ബെംഗളൂരു, ഡല്‍ഹി എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ ടി.വി.എസ്. ഐക്യൂബ് എത്തുന്ന മൂന്നാമത്തെ നഗരമാണ് പൂണെ.
ആഥര്‍ 450 എക്സ്, ബജാജ് ചേതക് ഇലക്ട്രിക് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഐക്യൂബിന്റെ എതിരാളികൾ. അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്കുന്ന ഐക്യൂബ് ആപ്പും സ്കൂട്ടറിൽ ലഭ്യമാണ്.
ഈ സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 78 കിലോമീറ്ററാണ്. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. ഈ വാഹനത്തിന്റെ കരുത്ത് 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ്. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. റെഗുലര്‍ സ്കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, അലോയി വീലുകള്‍, ഡിസ്ക് ബ്രേക്ക്, ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, ഒറ്റ പാനലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍.ഇ.ഡി.ടെയ്ല് ലാമ്പും ടേണ്‍ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.






