
ലണ്ടൻ : ഇന്ത്യയിലെ കോവിഷിൽഡിന് അംഗീകാരം നൽകി യുകെ. വാക്സിൻ യുകെയിലെ അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പാണെന്നും കോവിഷീൽഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ആർക്കും യാത്രയ്ക്ക് തടസമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ പാസ്പോർട്ട് സ്കീമിൽ കോവിഷീൽഡിനെ ഉൾപ്പെടുത്താതിരുന്നതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയാണ്. ഇന്ത്യൻ വാക്സീൻ അംഗീകരിക്കുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നൽകുന്ന വാക്സീൻ പാസ് ഇന്ത്യയിലും അംഗീകരിക്കുന്നില്ലെന്ന കടുത്ത നിലപാടിലായിരുന്നു ഇന്ത്യ.
നിലവിലെ സാഹചര്യത്തിൽ എൻഎച്ച്എസ് ആപ്പിലെ കോവിഡ് സർട്ടിഫിക്കേഷനും യൂറോപ്യൻ യൂണിയൻ അംഗീകാരമില്ല. എന്നാൽ ഇന്റർനാഷനൽ ട്രാവൽ പുനരാരംഭിക്കുന്നതോടെ ഇത് നിർണായക രേഖയാകുമെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത്.






