കണ്ണൂര്‍: കരിപ്പൂരില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ടി.പി കേസ് പ്രതികള്‍ സഹായിച്ചുവെന്ന് പ്രതി അര്ജുന് ആയങ്കിയുടെ മൊഴി. തട്ടിയെടുത്ത് പൊട്ടിക്കുന്ന സ്വര്‍ണത്തില്‍ ഒരു വിഹിതം നല്‍കാമെന്നാണ് ഉറപ്പ്. സ്വര്‍ണം തട്ടിയെടുത്ത ശേഷം ഒളിവില്‍ കഴിയാന്‍ ടി.പി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും കൊടി സുനിയും സഹായം ചെയ്തുവെന്നും അര്ജുന് പറയുന്നു.
എന്നാല്‍ ഈ മൊഴി കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. സ്വര്‍ണം കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ 30 ഓളം പേരെ തിരിച്ചറിഞ്ഞതായും കസ്റ്റംസ് വ്യക്തമാക്കി.
അതിനിടെ, വളപട്ടണം പുഴയുടെ അഴീക്കല്‍ ഭാഗത്ത് ഫോണ്‍ കളഞ്ഞുപോയെന്ന ആയങ്കിയുടെ മൊഴി അംഗീകരിക്കാന്‍ കഴിയില്ല. ആഴംതീരെയില്ലാത്ത സ്ഥലത്ത് വിലകൂടിയ ഫോണ്‍ പോയിട്ട് എന്തുകൊണ്ട് എടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയില്ല. അഴീക്കലിലെ ഉരുപൊളിക്കല് കേന്ദ്രത്തില്‍ കാര്‍ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. മുണ്ടാണ് ധരിച്ചിരുന്നതെന്നും അരയില്‍ തിരുകിവച്ചിരുന്ന ഫോണ്‍ താഴെപ്പോയി എന്നാണ് തെളിവെടുപ്പിനിടെ മൊഴി കൊടുത്തത്. എന്നാല്‍ പോക്കറ്റില്‍ നിന്നാണ് പോയെന്നാണല്ലോ ആദ്യം മൊഴിനല്കിയതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി.

Comments