
ലാന്‍ഡ് റോവര്‍ ഇന്ത്യ 2021 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ട്. 64.12 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ഇവോക്ക് ഇപ്പോൾ പെട്രോള്‍ എന്ജിന് കരുത്തേകുന്ന ആര് ഡൈനാമിക് എസ്ഇ വേരിയന്റില്‍ ലഭിക്കും. എന്നാൽ, ഡീസല്‍ വേര്‍ഷന്‍ എസ് വേരിയന്റില്‍ മാത്രമായിരിക്കും വാങ്ങാന്‍ കഴിയുന്നത്.
റിപ്പോർട്ട് അനുസരിച്ച് ഇന്‍ജീനിയം കുടുംബത്തില്‍പ്പെട്ട 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് പുതു തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ്യുവി ഇപ്പോള്‍ പുതിയ ഫീച്ചറുകള്‍ നല്കി പരിഷ്കരിച്ചിട്ടുണ്ട്. പിഎം2.5 ഫില്‍റ്റര്‍ സഹിതം കാബിന് എയര്‍ അയോണൈസേഷന്, 3ഡി സറൗണ്ട് കാമറ, ഫോണ്‍ സിഗ്നല്‍ ബൂസ്റ്റര്‍ സഹിതം വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉൾപ്പെടുന്നതാണ് 2021 റേഞ്ച് റോവര്‍ ഇവോക്കിലെ പരിഷ്കാരങ്ങളാണ്. കൂടാതെ, കാബിനില്‍ ഇതാദ്യമായി ഡീപ്പ് ഗാര്‍നെറ്റ്, എബണി എന്ന ഡുവല്‍ ടോണ്‍ കളര്‍ സ്കീം ഫിനിഷ് നല്കി.
കാഴ്ച്ചയില്‍ റേഞ്ച് റോവര്‍ ഇവോക്ക് മുൻ മോഡലിന് സമാനമാണ്. എസ്യുവി അണിയിച്ചൊരുക്കിയത് റേഞ്ച് റോവര്‍ കുടുംബത്തിന്റെ പുതിയ ഡിസൈന്‍ ഭാഷയിലാണ്.ഈ ഡിസൈന്‍ ഭാഷ ആദ്യം കണ്ടത് റേഞ്ച് റോവര്‍ വെലാറിലാണ്. പുതിയ ഗ്രില്‍, സവിശേഷ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്വെപ്റ്റ്ബാക്ക് ബോണറ്റ് എന്നിവ ലഭിച്ചു. വേര്‍ഷനുകള്‍ക്ക് അനുസരിച്ച് അലോയ് വീലുകള്‍ വ്യത്യാസപ്പെട്ടിരിക്കും. ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ മറ്റൊരു ഫീച്ചറാണ്. വോള്‍വോ എക്സ്സി60, ബിഎംഡബ്ല്യു എക്സ്3, മെഴ്സേഡസ് ബെന്‍സ് ജിഎല്‍സി എന്നിവയാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ പ്രധാന എതിരാളികള്‍.






