'ഒല കാബ്സി'ന്റെ കീഴില്‍ ആരംഭിക്കുന്ന 'ഒല ഇലക്ട്രിക് ' ഉടന്‍ ഉത്പാദനം ആരംഭിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനിയാണ് ഒല കാബ്സ്. ഇലക്ട്രിക് സ്കൂട്ടറുകള് ഉത്പാദിപ്പിക്കാൻ ഉള്ള ഒരുക്കത്തിലാണ് ഒല ഇലക്ട്രിക്. റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടില്‍ 2,400 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങുന്ന ഈ പദ്ധതി 10,000 പേര്‍ക്ക് തൊഴിലവസരം നൽകും.
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കായുള്ള പ്രീ ബുക്കിങ് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ വില ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയിലാകും. ബെംഗളൂരു നഗരത്തിലൂടെ ഒലയുടെ മേധാവി ഭാവിഷ് അഗര്‍വാള്‍ സ്കൂട്ടറോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഏതാനും ഫീച്ചറുകളും ഇപ്പോൾ ലഭ്യമാണ്.
ഒലയുടെ ഇലക്ട്രിക് മോഡല്‍ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കിയായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് കമ്പനി മേധാവി ഉറപ്പുനല്‍കുന്നത്. ഇതില്‍ ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റോറേജ് സ്പേസ് ലഭിക്കും. ഈ ഇ-സ്കൂട്ടറില്‍ ഊരി മാറ്റാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്ടിവിറ്റി നൽകിയേക്കും. റിപ്പോർട്ട് പ്രകാരം മാറ്റ് ബ്ലാക്ക് നിറത്തിലാണ് സ്കൂട്ടര്‍ വിപണിയിലെത്തും. നേര്‍ത്ത ഇന്റിക്കേറ്റര്‍ ലൈറ്റ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, അലോയി വീലുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് തുടങ്ങിയവയാണ് ഈ ഇലക്ട്രിക് ബൈക്കിനെ മികച്ച ലുക്ക് നൽകുന്നു.






