
ന്യൂഡൽഹി: കോവിഡിനിടെ രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ്. ഇതിനിടെ കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു.
മനുഷ്യരിൽ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്.
ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുട്ടിക്ക് പക്ഷിപനി ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ ഒരു ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്.
പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തിയിട്ടുണ്ട്.






