
ബീജിംഗ്: മധ്യ ചൈനയിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഴെങ്ഴൂ അടക്കം ഹെനാന്‍ പ്രൊവിന്‍സിലെ പ്രമുഖ നഗരങ്ങളെല്ലാം വെള്ളത്തിലായി. റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നെഞ്ചൊപ്പം വെള്ളത്തില്‍ ആളുകള്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വളരെ ഗുരുതരമായ സ്ഥിതിയാണെന്നും പ്രളയം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രസിഡന്റ് ഷീ ജിംഗ്പിങ് ബുധനാഴ്ച വ്യക്തമാക്കി. ഇതിനകം വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനാണ് ഏറ്റവും പരിഗണനയെന്നും പ്രസിഡന്റിനെ ഉദ്ധരിച്ച് സ്റ്റേറ്റ് വാര്‍ത്താ ഏജനസിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണെന്ന് ഹെനാന്‍ പ്രൊവിന്‍സ് നിവാസികള്‍ ഒമ്പതര കോടിയോളം ആളുകള്‍ താമസിക്കുന്ന ഈ നഗരത്തില്‍ അതിജാഗ്രത നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
First Europe, now China (Zhengzhou, to be specific).
The floods are horrifying. pic.twitter.com/d7Q1MgmpEe— ian bremmer (@ianbremmer) July 20, 2021
കഴിഞ്ഞയാഴ്ച അവസാനം തുടങ്ങിയ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച ശക്തമായ കാറ്റുമുണ്ടായി. രാത്രിയോടെ ഹെനാനിലും സമീപ പ്രദേശങ്ങളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ജനങ്ങള്‍ നീന്തി രക്ഷപ്പെടുന്ന കാഴ്ചയാണ് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറുകള്‍ അടക്കം ഒലിച്ചുപോകുന്നതും കാണാം.
പലയിടത്തും റോഡുകള്‍ തകര്‍ന്നു. ഡാമുകളും റിസര്‍വോയറുകളും ജലനിരപ്പ് ഉയര്‍ന്ന് കവിഞ്ഞൊഴുകുകയാണ്. നദികളുടെ ഗതിമാറ്റിവിടാന്‍ സൈന്യമടക്കം രംഗത്തെത്തിയിട്ടുണ്ട്. ഡാമുകള്‍ തകരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഹെനാനിലേക്കുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഹെനാനിലെ ആശുപത്രികളില്‍ നിന്നും രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. 12 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും മരണനിരക്ക് ഉയരനാണ് സാധ്യത.
Zhengzhou, China.
Think your commute is bad?
Try getting stuck in a flooded subway train. pic.twitter.com/gE3neHRwhv— ian bremmer (@ianbremmer) July 20, 2021






