
റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ആമസോണ്‍, മി.കോം, മി ഹോം സ്റ്റോറുകള്‍, ഓഫ്ലൈന് റീട്ടെയ്ലര്മാര് എന്നിവിടങ്ങളില്‍ ജൂലൈ 26 മുതല്‍ ലഭിക്കും. മാത്രമല്ല, നിരവധി ലോഞ്ച് ഓഫറുകളും ലഭ്യമാണ്. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീന്‍ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍.
പുതിയ റെഡ്മി ഫോണ്‍ റെഡ്മി നോട്ട് 10 സീരീസിലെ അഞ്ചാമത്തെ മോഡലാണ്. ഇതിനകം തന്നെ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ് എന്നിവയാണ് വിപണിയിലെത്തിയിട്ടുള്ളത്. റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയില്‍ ഷവോമിയുടെ റെഡ്മി ബ്രാന്‍ഡില്‍ വരുന്ന ആദ്യ 5ജി ഫോണ്‍ കൂടിയാണ്. റിപ്പോർട്ട് അനുസരിച്ച് റെഡ്മി നോട്ട് 10 5ജി (യൂറോപ്പ്), പോക്കോ എം3 പ്രോ 5ജി എന്നീ ഫോണുകള്‍ പുനര്‍നാമകരണം ചെയ്തതാണ് റെഡ്മി നോട്ട് 10ടി 5ജി. ട്രിപ്പിള്‍ കാമറ സംവിധാനം, ഹോള്‍ പഞ്ച് ഡിസ്പ്ലേ ഡിസൈന്‍ എന്നിവ പിറകില്‍ ഉണ്ട്.
5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 22.5 വാട്ട് ചാര്‍ജറാണ് ബോക്സില്‍ നല്‍കിയത്. 161.81 എംഎം, 75.34 എംഎം, 8.92 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട്ഫോണിന്റെ അളവുകള്‍. 190 ഗ്രാമാണ് ഭാരം. എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്കി. മുന്നില്‍ ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്സല്‍ സെല്‍ഫി കാമറ ഉണ്ട്.






