
അടുത്തിടെ ഒപ്പോ ഇന്ത്യൻ വിപണിയിലെത്തിച്ച റെനോ 6 ശ്രേണിയിലെ പ്രീമിയം ഫോൺ റെനോ 6 പ്രോ 5ജി വില്പനയ്ക്കെത്തി. 39,990 രൂപയാണ് 12 ജിബി റാമും + 256 ജിബി സ്റ്റോറേജുമുള്ള റെനോ 6 പ്രോ 5ജിയ്ക്ക് വില. റെനോ 6 പ്രോ 5ജി അറോറ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. റിപ്പോർട്ട് പ്രകാരം ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ, ഒപ്പോ ഓൺലൈൻ സ്റ്റോർ, മറ്റ് റീട്ടെയിലർമാർ എന്നിവരിലൂടെ സ്വന്തമാക്കാം.
റെനോ 6 പ്രോ 5ജിയ്ക്ക്, 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽ) കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.3ൽ ഫോൺ പ്രവർത്തിക്കുന്നു. റെനോ 6 പ്രോ 5ജി പതിപ്പിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC ആണ്. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500mAh ബാറ്ററിയാണ് റെനോ 6 പ്രോ 5ജിയിൽ.
റെനോ 6 പ്രോ 5ജിയിൽ 64 മെഗാപിക്സൽ പ്രധാന ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ കൂടാതെ 2 മെഗാപിക്സൽ മോണോ ക്യാമറയും ചേരുന്ന ക്വാഡ് ക്യാമെറായാണ് ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






